Your Image Description Your Image Description

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം 84 ആയി. 60 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് .അതിൽ 16 മൃതദേഹങ്ങള്‍ നിലമ്ബൂരിലാണ് കണ്ടെത്തിയത്. എട്ട് പേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ഇവരുടെ മൃതദേഹങ്ങള്‍ വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ദുരന്തത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

മേപ്പാടിക്കടുത്ത് ചൂരല്‍മലയിലും മുണ്ടക്കൈയിലുമായിട്ടാണ് ഉരുള്‍പൊട്ടിയത്. നിരവധി വീടുകള്‍ ചൂരല്‍മലയില്‍ തകരുകയും അതേസമയം കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *