Your Image Description Your Image Description

തൃശൂർ : വടക്കാഞ്ചേരി വരവൂർ പിലക്കാട് വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വൈദ്യുതി കെണി ഒരുക്കിയ പ്രദേശവാസിയായ സന്തോഷാണ് പോലീസ് അറസ്റ്റിലായത്.

കുണ്ടന്നൂർ ചീരമ്പത്ത് രവീന്ദ്രൻ (60)സഹോദരനായ അരവിന്ദാക്ഷൻ (56) എന്നിവർ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പാടത്തെത്തുന്ന കാട്ടുപന്നികളെ ഷോക്കേൽപ്പിച്ച് പിടിക്കാൻ സമീപത്തെ സ്വകാര്യവ്യക്തിയുടെ മോട്ടോർ ഷെഡ്ഡിൽനിന്ന് അനധികൃതമായി വലിച്ച ഇലക്‌ട്രിക് കമ്പിയിൽനിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. വെള്ളിയാഴ്ച രാത്രി കുളത്തിൽ മീൻ പിടിക്കാൻ പോയ സഹോദരന്മാരെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ശനിയാഴ്ച രാവിലെ 11 30 ഓടെ പനങ്കുറ്റി കുളത്തിനു സമീപമുള്ള പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തരിശുഭൂമിയിൽ പന്നിയെ പിടികൂടുന്നതിന് വേണ്ടി ഇലക്ട്രിക് കമ്പിവേലി ഉപയോഗിച്ച് കെണി ഒരുക്കുകയായിരുന്നു. മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ വൈദ്യുത വേലിയിൽ സ്പർശിച്ചതാണ് ഷോക്കേൽക്കാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *