Your Image Description Your Image Description

ചൊവ്വാഴ്ച പുലർച്ചെ വയനാട് ജില്ലയിലെ മേപ്പാടിക്ക് സമീപമുള്ള മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 45 പേർ മരിക്കുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലയോര മേഖലകളിൽ നിന്ന് ഇതുവരെ 250 പേരെ രക്ഷപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം രക്ഷാപ്രവർത്തനങ്ങൾക്കായി കരസേനയും ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) നിരവധി ടീമുകളും ആ പ്രദേശത്ത് ഇറക്കിയിട്ടുണ്ട് .

എന്നാൽ മുണ്ടക്കൈയിൽ റോഡുകൾ അടഞ്ഞത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ് . അതിനാൽ അവിടെ ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ ടീമുകൾ എന്നിവയിൽ നിന്നായി 250 പേർ ചൂരൽമലയിൽ പ്രവർത്തിക്കുന്നുഉണ്ട് .

പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും പ്രതിസന്ധി കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അതിനിടെ, കേരള ആരോഗ്യവകുപ്പ്ഉരുൾപൊട്ടലിൻ്റെയും മറ്റ് മഴ സംബന്ധമായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറക്കുകയും എമർജൻസി കോൺടാക്റ്റ് നമ്പർ പുറത്തിറക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *