Your Image Description Your Image Description

പുണെ: ഈ വര്‍ഷത്തെ ലോക്മാന്യ തിലക് ദേശീയ പുരസ്‌കാരം ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്സണും എഴുത്തുകാരിയും രാജ്യസഭാംഗവുമായ സുധാ മൂര്‍ത്തിക്ക് അദ്ദേഹത്തിന്റെ 104-ാം ചരമവാര്‍ഷികദിമായ ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയില്‍ സമ്മാനിക്കും. ശേഷം മഹാരാഷ്ട്ര സദനില്‍ വൈകീട്ട് ആറിന് എന്‍.സി.പി. നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, ലോക് സഭാംഗം ഷാഹു ഛത്രപതി തുടങ്ങിയവര്‍ അതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു കഴിഞ്ഞവര്‍ഷം ഈ പുരസ്‌കാരം സമ്മാനിച്ചത് . ഇത്തവണ സുധ മൂർത്തിക്കു ഗ്രാമവികസനം, സാഹിത്യം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ലോക്മാന്യ തിലകിന്റെ സ്വദേശിയും മാനവവികസനവും സംബന്ധിച്ച തത്വങ്ങളുമായി യോജിച്ചുപ്രവര്‍ത്തിക്കുന്ന സുധാ മൂര്‍ത്തിയുടെ ശ്രമങ്ങള്‍ എടുത്തുകാണിച്ച് തിലക് സ്മാരക ട്രസ്റ്റിന്റെ ട്രസ്റ്റികള്‍ അവരെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് ബാല ഗംഗാധര തിലകന്റെ വംശാധികാരിയും ട്രസ്റ്റിയുമായ ഡോ. രോഹിത് പുണെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

1983-ല്‍ ആദ്യപുരസ്‌കാരം എസ്.എം. ജോഷിക്കാണ് സമ്മാനിച്ചിരുന്നത്. തുടര്‍ന്നുള്ളവയിൽ ഇന്ദിരാ ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയി, ജി. മാധവന്‍ നായര്‍, കോട്ട ഹരിനാരായണ, ഡോ. ടെസ്സി തോമസ്, ഡോ. കെ. ശിവന്‍, ഡോ. എ. സ്വതനു പിള്ള, ഡോ. സുബ്ബൈഹ് അരുണന്‍, ഡോ. ഇ. ശ്രീധരന്‍, ബാബ കല്യാണി, രാഹുല്‍ ബജാജ്, ഡോ. സൈറസ് പൂനാവാല, ഡോ. പ്രകാശ് ആംതെ, ഡോ. മന്‍മോഹന്‍ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ഉള്‍പ്പെടും

Leave a Reply

Your email address will not be published. Required fields are marked *