Your Image Description Your Image Description

ഷിംല : ഉത്തരേന്ത്യയിലെ കനത്ത മഴയിൽ . ഹിമാചൽ പ്രദേശിൽ ഒരു മാസത്തിനിടെ 56 പേർ മരിച്ചു. ജൂൺ 27ന് തുടങ്ങിയ കാലവർഷത്തിൽ 410 കോടി രൂപയുടെ നഷ്ടo സംസഥാനത്ത് ഉണ്ടായി . അതിൽ നൂറോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. തുടർന്ന് എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സിർമൗർ ജില്ലയിലെ ധൗലകുവാനിൽ 123 മില്ലീമീറ്ററും നഹാനിൽ 74.5 മില്ലീമീറ്ററും, കടൗളയിൽ 40.2 മില്ലീമീറ്ററും, പാലമ്പൂരിൽ 32 മില്ലീമീറ്ററും, പോണ്ട സാഹിബിൽ 31.2 മില്ലീമീറ്ററും, ധർമ്മശാലയിൽ 27.6 മില്ലീമീറ്ററും, 26.8 മില്ലീമീറ്ററും മഴ ലഭിച്ചു.

ഇതേതുടർന്ന് കനത്ത മഴയിൽ ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ രണ്ട് പേരും . ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു. നിരവധി റോഡുകളും പാലങ്ങളും തകർന്നു.ഒപ്പം നദികൾ കരകവിഞ്ഞൊഴുകി. ‌ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

 

Leave a Reply

Your email address will not be published. Required fields are marked *