Your Image Description Your Image Description

ഇരിട്ടി: ആറളത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി . ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 10 വിദ്യാർഥികള്‍ക്കും രണ്ട് അധ്യാപകർക്കും ഉള്‍പ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ ആരംഭിച്ചത് .

പഞ്ചായത്തിന്റെ പരുധിയിലുള്ള മൂന്ന് വാർഡുകളിലെ 1500ഓളം വീടുകളില്‍ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും . ഒപ്പം പെരുമ്ബഴശ്ശി, ആറളം, പൂതക്കുണ്ട് വാർഡുകളിൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു . കൂടാതെ ആറളം സ്‌കൂളിലെ വിദ്യാർഥികള്‍ക്കായി ശനിയാഴ്ച മെഡിക്കല്‍ ക്യാമ്ബ് നടത്തി. അതിൽ ഡോ. കാപ്പിലക്കുന്നേല്‍ ജിയോയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്ബില്‍ പനി, ജലദോഷം, ചുമ ഉള്‍പ്പെടെ ചെറിയ രോഗലക്ഷണമുള്ള വിദ്യാർഥികള്‍ക്ക് മരുന്ന് വിതരണവും ചെയ്തു.

അതേസമയം കുടിവെള്ളത്തില്‍ കോളിഫാം ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആറളം ഹെല്‍ത്ത് സെന്ററില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്ബ് നടത്തി. രോഗത്തെ കുറിച്ച് രക്ഷിതാക്കളുടേയും കുട്ടികളുടേയും ആശങ്ക ദൂരീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഓണ്‍ലൈൻ യോഗം നടത്തി. അതിൽ പ്രതിരോധ പ്രവർത്തനങ്ങളും രോഗലക്ഷണം കണ്ടാല്‍ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെ കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗം ഷീബ രവി, ഹെല്‍ത്ത് നഴസ് ടി.എ. അംബിക എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്ബ് നടത്തിയത്. അതേസമയം പരിശോധന നടത്തിയ കിണറുകളിലെല്ലാം കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ശുദ്ധജല സ്രോതസ്സുകളുടെ സാമ്ബിളുകള്‍ പരിശോധനക്ക് അയക്കും.

Leave a Reply

Your email address will not be published. Required fields are marked *