Your Image Description Your Image Description

തിരുവനന്തപുരം: പൂജയ്ക്കിടെ അമ്മൻകോവിലില്‍ നിന്ന്പൂജാരിയെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയില്‍ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ.തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലില്‍ നിന്നാണ് പൂജയ്ക്കിടെ പൂജാരിയെ കസ്റ്റഡിയിൽ എടുത്തത് .

സംഭവത്തിൽ പൂജാരിയെ കസ്റ്റഡിയിലെടുത്തതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട് .

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തത്. ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു അരുണിനെ ഇത് സംബന്ധിച്ച്‌ ശനിയാഴ്ച്ച രാവിലെ സ്റ്റേഷനില്‍ ഹാജരായി വിവരങ്ങള്‍ നല്‍കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അരുണ്‍ എത്തുന്നതിനായി കാത്തുനില്‍ക്കാതെ വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് കോവിലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തെന്നാണ് ആരോപണം.

ശേഷം രാത്രി 8 മണിയോടെ അരുണിനെ തിരികെ കൊണ്ടുവിട്ടതിനെ തുടർന്ന് പൊലീസ് തനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അരുണ്‍ പോറ്റിയും കോവില്‍ ട്രസ്റ്റ് ഭാരവാഹികളും ഫോർട്ട് എസിപിക്ക് നേരില്‍ കണ്ട് പരാതി നല്‍ക്കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *