Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരുമെന്ന് സൂചന . സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചു എന്ന് ചൂണ്ടിക്കാണിച്ച് കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചേർന്ന ഈ യോഗം ബഹിഷ്‌കരിക്കും.അതിനാൽ ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം കണക്കിലെടുത്തതാണ് ഇത്തരമൊരു നീക്കത്തിന് തീരുമാനിച്ചത് .

യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, പുതുച്ചേരി മുഖ്യമന്ത്രിമാരും യോഗത്തിനെത്തില്ല. എന്നാൽ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കും. ഇത് സംസ്ഥാന താല്‍പര്യം കണക്കിലെടുത്താണ് പങ്കെടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം .

മമതയോട് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കുണ്ടായ അവഗണന മമത യോഗത്തില്‍ അവതരിപ്പിക്കും . അതോടെപ്പം നീതി ആയോഗ് പകരം പ്ലാനിങ് കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവും മമത ബാനാര്‍ജിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *