Your Image Description Your Image Description

 

ശ്രീനഗർ : ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികന്‌ വീരമൃത്യു. ഒരു ഭീകരൻ കൊല്ലപ്പെടുകയും നാല്‌ സൈനികർക്ക്‌ പരിക്കേറ്റു . വടക്കൻ കശ്‌മീർ ജില്ലയിലെ കുപ്‌വാരയിലെ കംകാരി മേഖലിയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്‌ച പുലർച്ചയോടെ കുപ്‌വാരയിൽ ഭീകരർ ഉണ്ടെന്ന് മനസിലായതോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ഭീകരർ സൈനികർക്ക്‌ നേരെ വെടിയുയർത്തുകയായിരുന്നു . അതിൽ ഭീകരരുടെ കൂടെ പാക്‌ സൈനികരുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യതിരുന്നു . തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം വധിച്ചത്‌ പാക്‌ എസ്‌എസ്‌ജി കമാന്റോയെ ആണെന്നാണ്‌ സൂചന.

ഇത് കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്‌വാരയിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണ് . ഭീകരരുമായി ബുധനാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലിൽ സേനയിലെ നോൺ കമ്മീഷൻഡ്‌ ഓഫീസർ (എൻഒസി) കൊല്ലപ്പെട്ടിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *