Your Image Description Your Image Description

കൊല്ലം: കടയിൽനിന്നു സാധനങ്ങൾ വാങ്ങിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ കടയുടമയും കൂട്ടാളികളും ചേർന്ന് സൈനികനെയും സഹോദരനെയും തല്ലി പരിക്കേൽപ്പിച്ചു. 28 പേർ ചേർന്ന് കല്ലും കട്ടയുമായി ആക്രമിച്ചെന്ന് പരാതി.പോലീസ് സംഭവസ്ഥലത്തെത്തിയാണ് ആക്രമണത്തിൽനിന്നു ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കൂട്ടിക്കട ആയിരംതെങ്ങ് ഇരട്ടപ്പള്ളിയ്ക്കടുത്ത് റോസ് നഗർ-132 ഷാ മൻസിലിൽ സൈനികൻ അമീൻ ഷാ (30), ഇയാളുടെ സഹോദരൻ അമീർ ഷാ (25) എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ പേര് വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. ആക്രമണത്തിൽ സൈനികനായ അമീൻ ഷായുടെ അഞ്ചു പല്ലുകൾക്കും മോണയ്ക്കും പരിക്കേറ്റു. താടിയെല്ലിനും തലയ്ക്കും മാരകമായി പരിക്കേറ്റ അമീൻഷായും ദേഹമാസകലം പരിക്കുള്ള അമീർ ഷായും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെ കൂട്ടിക്കടയിലായിരുന്നു ആക്രമണം. .കുഞ്ഞ് ജനിച്ചതിനെത്തുടർന്നാണ് 45 ദിവസത്തെ അവധിയുമായി അമീൻ ഷാ നാട്ടിലെത്തിയത്.

കുട്ടികൾക്ക് പഴങ്ങൾ വാങ്ങുന്നതിനായാണ് സഹോദരനൊപ്പം കടയിലെത്തിയത്. വഴക്കിനിടെ ബൈക്കിലിരിക്കുകയായിരുന്ന സഹോദരനൊപ്പം മടങ്ങാൻ ശ്രമിക്കവേ കടയുടമയും കൂട്ടാളികളും ചേർന്ന് തടയുകയും മർദിക്കുകയുമായിരുന്നു. ഇതുകണ്ട് ജങ്ഷനിലുണ്ടായിരുന്നവരും ഇരുവരെയും ആക്രമിച്ചതായി പറയുന്നു. അടിച്ചുവീഴ്ത്തിയ ഇരുവരെയും റോഡിൽ വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.

രക്ഷപെടാനായി സമീപത്തെ കടയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ഇവരെ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചു. ഇതിനിടെ ഫോണിലൂടെ ഇവർ പോലീസിന്റെ സഹായം തേടി. മയ്യനാട്ട് രാത്രിനിരീക്ഷണം നടത്തുകയായിരുന്ന പോലീസ് എത്തിയെങ്കിലും അക്രമിസംഘം പിന്മാറിയില്ല. പോലീസ് മൊബൈൽ ഫോണിൽ അക്രമികളുടെ ചിത്രം എടുത്തതോടെയാണ് പലരും പിന്മാറിയത്.

 

Leave a Reply

Your email address will not be published. Required fields are marked *