Your Image Description Your Image Description

 

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് പോസിറ്റീവ് തുടക്കം. വ്യാഴാഴ്ച നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിൽ വനിതാ ടീമിനു പിന്നാലെ ഇന്ത്യൻ പുരുഷ ടീമും ക്വാർട്ടറിലെത്തി. തരുൺദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീൺ യാദവ് എന്നിവരടങ്ങിയ ടീം 2013 പോയന്റോടെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

681 പോയന്റ് നേടിയ പുതുമുഖം ധീരജാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. വ്യക്തിഗത വിഭാഗത്തിൽ താരം നാലാം സ്ഥാനത്തെത്തി. 14-ാം സ്ഥാനത്തെത്തിയ തരുൺദീപ് റായ് 674 പോയന്റ് നേടി. പ്രവീൺ യാദവ് 658 പോയന്റോടെ 39-ാം സ്ഥാനത്തായി.

നേരത്തേ അങ്കിത ഭഗത്ത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവരടങ്ങിയ ഇന്ത്യൻ ടീം റാങ്കിങ് റൗണ്ടിൽ 1983 പോയന്റോടെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ക്വാർട്ടിലെത്തിയത്. അരങ്ങേറ്റക്കാരി അങ്കിത ഭഗത്താണ് 666 പോയന്റുമായി ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വ്യക്തിഗത വിഭാഗത്തിൽ 11-ാം സ്ഥാനത്തെത്താനും താരത്തിനായി. സീസണിൽ അങ്കിതയുടെ മികച്ച പ്രകടനമാണിത്. 659 പോയന്റുമായി ഭജൻ കൗർ 22-ാം സ്ഥാനത്തും 658 പോയന്റുമായി ദീപിക 23-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *