Your Image Description Your Image Description

 

ഒറ്റപ്പാലം : കച്ചവടസാധനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. ആലത്തൂർ കുന്നിവീട്ടിൽ രഞ്ജിത്ത് (39) കാഞ്ഞിരമരത്തിന്റെ കീഴിൽനിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.

റംബുട്ടാൻ കച്ചവടം ചെയ്തിരുന്ന രഞ്ജിത്ത് കനത്ത മഴയിൽ ഓടി തൊട്ടടുത്തുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയ്‌ക്ക് സമീപത്തെ ഷീറ്റ് കെട്ടിയതിനടിയിലേക്ക് നിന്നു . തന്മൂലമാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് .

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാലക്കാട്-കുളപ്പുള്ളി പാതയോരത്തെ ഒറ്റപ്പാലം കണ്ണിയംപുറത്താണ് സംഭവം നടന്നത് . സമീപത്ത് രണ്ടുമാസത്തോളമായി പ്ലാസ്റ്റിക് കൊട്ടകളിൽ റംബുട്ടാൻ വിൽപ്പന നടത്തുകയാണ് രഞ്ജിത്ത്. സാധാരണ പേരയ്ക്കയുൾപ്പെടെ വിവിധ പഴങ്ങൾ കച്ചവടം ചെയ്യാറുണ്ടായിരുന്നു രഞ്ജിത്ത് അപകടം നടക്കുന്ന സമയത്ത് റംബുട്ടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിലോഗ്രാമിന് 300 രൂപയോളം വിലവരുന്ന 40 കിലോ റംബുട്ടാനാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരുകിലോഗ്രാം മാത്രമാണ് ബുധനാഴ്ച കച്ചവടംചെയ്തിരുന്നത്..

ഇതേസമയം ജീവൻ രക്ഷപ്പെട്ടെങ്കിലും കച്ചവടസാധനങ്ങൾ പൂർണമായും നശിക്കുകയും . മരം വീണതോടെ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് ഒരുവശത്തുകൂടി വാഹനം കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. പിന്നീട് പോലീസും ഷൊർണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയ ശേഷo ഗതാഗതം പുനഃസ്ഥാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *