Your Image Description Your Image Description

 

ന്യൂഡൽഹി : കുറ്റവിമുക്തരായ വ്യക്തികളുടെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തവിധം ഇല്ലാതെയാക്കുന്നതിന് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാൻ സുപ്രീം കോടതി തീരുമാനിച്ചു .

പ്രതികൾ ബലാത്സംഗകേസിൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ വിധിന്യായം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ശേഷം ഈ വിധിക്കെതിരെ ‘ഇന്ത്യ കാനൂൻ’വെബ്സൈറ്റ്സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു . തുടർന്നാണ് മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത് .

വിധി പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ അത് പൊതു രേഖകളുടെ ഭാഗമാണെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശവും പൊതുജനങ്ങൾക്ക് കോടതി രേഖകൾ ലഭിക്കുന്നതിനുള്ള അവകാശവും തമ്മിലുള്ള സംഘർഷം സുപ്രധാനമായ കോടതിവിധികളിലേക്ക് നയിക്കുമെന്നാണ് കരുതുന്നതെന്നും കരുത്തുന്നുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *