Your Image Description Your Image Description

 

 

ഇന്ത്യൻ വിപണിയിൽ പ്രീമിയം ഫോണുകളുടെ മാർക്കറ്റ് അടക്കി വാഴുന്ന ബ്രാൻഡാണ് ആപ്പിൾ‌. മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾക്ക് ആ​ഗോള തലത്തിൽ‌ ആവശ്യക്കാരേറുന്നുവെന്ന് കഴിഞ്ഞ ദിവസം സമർപ്പിച്ച സാമ്പത്തിക സർവേയിൽ നിർമല സീതാരാമൻ പറഞ്ഞിരുന്നു. ആ​ഗോളതലത്തിൽ വിൽക്കുന്ന ഐഫോണുകളിൽ 14 ശതമാനം നിർമിച്ചത് ഇന്ത്യയിലാണ്.

ഇതിനിടെയിൽ വിപണിയിൽ ആധിപത്യം സ്ഥാപിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ബ്രാൻഡാണ് സാംസം​ഗ്. കമ്പനിയുടെ ഫോൾഡബിൾ ഫോണിന് വെല്ലാൻ ഇതുവരെ മറ്റൊരു കമ്പനിയും തുനിഞ്ഞിരുന്നില്ല. എന്നാൽ സാസം​ഗിന് വെല്ലുവിളി ഉയർത്താനൊരുങ്ങുകയാണ് ആപ്പിൾ. 2026-ഓടെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാംസം​ഗ് ഗ്യാലക്‌സി ഫ്ലിപ് 6-ന് സമാനമായി ഫ്ലിപ്പ്-സ്‌റ്റൈൽ ഫോൾഡബിൾ ഫോൺ അവതരിപ്പിക്കയെന്നാണ് വിവരം.

ഇത് സംബന്ധിച്ച ​ഗവേഷണങ്ങൾ‌ ആപ്പിൾ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഐഫോണിന് സമാനമായ വലുപ്പമാകും ഫോൾഡബിൾ ഫോണിനും. എന്നാൽ കനം കുറഞ്ഞ മോഡൽ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *