Your Image Description Your Image Description

ഗാന്ധിന​ഗർ : ​ഗുജറാത്തിൽ ചാന്ദിപുര വൈറസ് കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് 7 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. രോ​ഗം ബാധിച്ച് ഇതുവരെ 20 പേർ മരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.

സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ​ഗുജറാത്തിൽ ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

14 വയസുവരെയുള്ള കുട്ടികളിൽ ബാധിക്കുന്ന ഈ രോ​ഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് ശരിരത്തിൽ പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ ഈ രോഗം തുടക്കത്തിലെ ചികിത്സക്കണo . 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. 2004ൽ ഈ രോഗം ബാധിച്ച് 322 പേരാണ്‌ മരണപ്പെട്ടത് .

 

 

Leave a Reply

Your email address will not be published. Required fields are marked *