Your Image Description Your Image Description

പുനലൂർ : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ വയോധിക അറസ്റ്റിൽ.
സമാനമായ മറ്റൊരു കേസിൽ ജയിലിലായിരുന്ന തിരുവനന്തപുരം മലയൻകീഴ് വിവേകാനന്ദ നഗർ അനിഴത്തിൽ ഗീതാറാണി (65)യു പുനലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

പുനലൂർ വിളക്കുവെട്ടം സ്വദേശി അനുലാലിന്റെ പക്കൽ നിന്നും 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.ആളുകളിൽ നിന്നും പണം വാങ്ങുകയും റെയിൽവേയുടെ വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്യുകയാണ് സംഘത്തിന്റെ പതിവ്. ഈ ഉത്തരവുമായി ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് തട്ടിപ്പ് പുറത്ത് അറിയുന്നത് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവരുടെ പേരിൽ ഒട്ടേറെ കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *