Your Image Description Your Image Description

പാലക്കാട്: കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേർ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷിച്ചു , തരൂര്‍ ചേലക്കാടുകുന്നില്‍ അമ്മ വീട്ടില്‍ വിരുന്നിന് വന്ന 16-കാരനായി തിരച്ചിൽ

ചിറ്റൂര്‍ ആലംകടവ് നരണിയില്‍ ശശിയുടെ മകന്‍ ഷിബിലിനുവേണ്ടിയാണ് തിരച്ചിൽ നടത്തുന്നത് . അതിനായി ആലത്തൂര്‍ അഗ്നിരക്ഷാസേനയും സ്‌കൂബ ടീമും തരൂര്‍ കുരുത്തിക്കോട് പാലത്തിന്റെ മേല്‍ഭാഗത്ത് തിരച്ചില്‍ നടത്തുകയാണ്. ഷിബില്‍ ആലത്തൂര്‍ എം.ഐ.ടി.സിയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് .

മൂന്നുപേര്‍ ഒന്നിച്ചാണ് കടവില്‍ കുളിക്കാന്‍ വേണ്ടി എത്തിയത്. എന്നാൽ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത് . ഇതില്‍ ഷിബിലിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *