Your Image Description Your Image Description

കാർവാർ : ​ഗോവ തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു. ​ഗോവ തീരത്തു നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയുള്ള ചരക്കുകപ്പലിനാണ് തീപിടിച്ചത്. മുന്ദ്രയിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ മുൻഭാ​ഗത്താണ് തീപടർന്നതെന്ന് കോസ്റ്റ്​​ഗാർഡ് അറിയിച്ചു. ഇന്നലെ രാത്രിയോടെ ഉണ്ടായ സംഭവത്തിൽ എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടുത്തo സംഭവിച്ചത് . സംഭവo അറിഞ്ഞ് ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണച്ചു. കോസ്റ്റ് ​ഗാർഡിന്റെ സചേത്, സുജീത്, സമ്രാട് കപ്പലുകളും ഒരു എയർക്രാഫ്റ്റുമാണ് രക്ഷാപ്രവർത്തനത്തിനായി അവിടേക്ക് എത്തിയത് .

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം .ശേഷം അതിവേഗo ഡെക്കിൽ തീ പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടുത്തത്തിൽ 160 ഓളം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *