Your Image Description Your Image Description

കാഞ്ഞങ്ങാട് : കാസർകോട് കാഞ്ഞങ്ങാട്ടിൽ വാഹനമിടിച്ച്‌ ചത്ത മുള്ളൻ പന്നിയെ കറിവെച്ച്‌ കഴിക്കാൻ ശ്രമിച്ച രണ്ടുപേർക്കെതിരെയാണ് വനം വകുപ്പ്‌ കേസെടുത്തിരിക്കുന്നത് . കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയൽ സ്വദേശി അരുൺകുമാർ, ചുള്ളിക്കര അയറോട്ട്‌ സ്വദേശി ഹരിഷ്‌കുമാർ എന്നിവർക്കെതിരെയാണ്‌ വനo വകുപ്പ് കേസ്‌ എടുത്തിരിക്കുന്നത് . തുടർന്ന് പോലീസ് കേസിൽ പ്രതിയാണെന്ന് എന്നറിഞ്ഞ ഉടൻ കിരൺ കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശേഷം ഇയാളെ മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി .

വെള്ളിയാഴ്‌ച രാവിലെ കൊട്ടച്ചേരി റെയിവേമേൽപാലത്തിനടുത്ത റോഡിലാണ് വാഹനമിടച്ച് ചത്ത മുള്ളൻ പന്നിയെ കണ്ടെത്തിയത് . തുടർന്ന് ഇതുവഴിയെത്തിയ കിരണൻകുമാർ ഇത് കണ്ട് ഉടൻ കുഴിച്ചിടാനെന്ന വ്യാജേന ചാക്കിലാക്കി ബന്ധുമായ ഹരീഷിന്റെ വീട്ടിലേക്കു പോയി . ശേഷം സംശയം തോന്നിയ നാട്ടുകാർ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതിലെ പ്രതിയായ ഹരീഷ്‌ കുമാറിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *