Your Image Description Your Image Description

ഛണ്ഡീഗഢ്: സംസ്ഥാന യൂണിവേഴ്സ്റ്റികളുടെ ചാൻസലർ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ അഭിപ്രായപ്പെട്ടു.രാഷ്ട്രപതി പഞ്ചാബ് സർവകലാശാല നിയമഭേദ​ഗതി ബിൽ തിരിച്ചയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പ്രതികരണം.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രിയെ നിയമിക്കാൻ ലക്ഷ്യംവച്ചായിരുന്നു പഞ്ചാബ് സർവകലാശാല നിയമഭേദ​ഗതി ബിൽ അവതരിപ്പിച്ചത്. എന്നാൽ, രാഷ്ട്രപതി ബിൽ തിരിച്ചയച്ചതോടെ വിഷയത്തിൽ യോ​ഗം ചേർന്ന് തീരുമാനമെടുക്കമെന്നും മൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ചാൻസലറാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലുകൾ കേരളത്തിലേയും ബം​ഗാളിലേയും സർക്കാരുകൾ കൊണ്ടുവന്നിട്ടുണ്ടെന്ന് മൻ ചൂണ്ടിക്കാട്ടി. ജനാധിപത്യംവഴി തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം യൂണിവേഴ്സിറ്റികളുടെ ചാൻസലർ. അല്ലാതെ, മറ്റ് രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *