Your Image Description Your Image Description
Your Image Alt Text

അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഭഗവദ്‌ഗീതയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് നിർബന്ധമാക്കിയ ഡൽഹി സർവകലാശാല നടപടിക്കെതിരേ പ്രതിഷേധം. സർവകലാശാലയിലെ രാമാനുജൻ കോളേജ് രൂപകല്പനചെയ്ത 20 ദിവസത്തെ സർട്ടിഫിക്കറ്റ്-കം-റിഫ്രഷർ കോഴ്‌സിനെതിരേയാണ് അധ്യാപകസംഘടനയായ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് പ്രതിഷേധവുമായെത്തിയത്.

ജനുവരി ഒൻപതുമുതൽ വൈകീട്ട് നാലരതൊട്ട് ആറരവരെയാണ് കോഴ്‌സ്. ഓഫ്‌ലൈനായും ഓൺലൈനായും പങ്കെടുക്കാം. ‘ഭഗവദ്ഗീത’ നിർബന്ധിത സർട്ടിഫിക്കറ്റ് കോഴ്സായി ഉൾപ്പെടുത്താനുള്ള തീരുമാനം ‘വിഭാഗീയവിശ്വാസങ്ങൾ’ പ്രചരിപ്പിക്കുന്നതിന് കാരണമാകുമെന്ന് അധ്യാപകർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *