Your Image Description Your Image Description

വാഷിങ്‌ടൺ: ദക്ഷിണകൊറിയക്കായി അമേരിക്കയിൽ ചാരപ്പണി നടത്തിയ മുൻ സിഐഎ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്‌തു . നിലവിൽ അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗമായ സൂ മി ടെറിയെയാണ്‌ എഫ്‌ബിഐ ചാരപ്പണിയ്ക്ക് അറസ്റ്റ് ചെയ്തത് .

ദക്ഷിണകൊറിയയുടെ താൽപര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും, രഹസ്യവിവരങ്ങൾ ചോർത്തിനൽകിയതിനുമാണ്‌ അറസ്റ്റ്‌. ദക്ഷിണകൊറിയൻ ഇന്റലിജൻസിന്‌ വിവരങ്ങൾ കൈമാറിയിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന്‌ എഫ്‌ബിഐ അറിയിച്ചു.

ഇവർക്കെതിരെ ഒരു പൊതുനയ പരിപാടിയിൽ തങ്ങൾക്ക്‌ അനുകൂലമാക്കിയെടുക്കാനായി ദക്ഷിണകൊറിയ 37,000 ഡോളർ (30 ലക്ഷം ഡോളർ) കൈക്കൂലി നൽകിയതായും ആരോപണമുണ്ട്‌. എന്നാൽ കേസ്‌ നടന്ന് നടന്നുകൊണ്ടിരിക്കുന്നതിനാൽ ഈ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ്‌ ദക്ഷിണകൊറിയുടെ പക്ഷം.

 

Leave a Reply

Your email address will not be published. Required fields are marked *