Your Image Description Your Image Description

സുകന്യ സമൃദ്ധി നിക്ഷേപപദ്ധതിയുടെ പലിശനിരക്ക് കേന്ദ്രസർക്കാർ കൂട്ടി.ധനമന്ത്രാലയത്തിന്റെ സർക്കുലർപ്രകാരം പലിശനിരക്ക് എട്ടിൽനിന്ന് 8.2 ആക്കിയാണ് ഉയർത്തിയത്. മൂന്നുവർഷത്തെ നിക്ഷേപങ്ങളുടെ പലിശ ഏഴിൽനിന്ന് 7.1 ആക്കി. എന്നാൽ, പി.പി.എഫ്., സേവിങ്സ് ബാങ്ക് നിക്ഷേപം എന്നിവയുടെ പലിശനിരക്ക് യഥാക്രമം 7.1-ഉം നാലുമായി തുടരും. ലഘുസമ്പാദ്യപദ്ധതികളുടെ നിരക്കിലും മാറ്റമില്ല.

പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസ് വഴി ഭാവിയിലേക്ക് കരുതല്‍ നടത്താനുള്ള ചെറുകിട നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോഴോ മാത്രമേ അവരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കൂ.

സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിന്ന് മൊത്തം സമ്പാദ്യത്തിന്റെ 50 ശതമാനം വരെ ഭാഗികമായി പിന്‍വലിക്കാനുള്ള അവസരവും കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം മുതല്‍ നല്‍കുന്നുണ്ട്. ഒരു വര്‍ഷമോ അഞ്ച് വര്‍ഷത്തില്‍ കൂടുതലോ ആകാത്ത രീതിയില്‍ മൊത്തമായോ തവണകളായോ പണം പിന്‍വലിക്കാവുന്നതാണ്.

സമ്പാദ്യത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ പിഴ നല്‍കേണ്ടിയും വരും. ഒരു കുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ സാധിക്കുകയുള്ളു. അതുപോലെ തന്നെ ഒരു കുടുംബത്തിന് 2 അക്കൗണ്ടുകളും. പോസ്റ്റ് ഓഫീസ് വഴിയല്ലാതെ സര്‍ക്കാര്‍ അംഗീകൃത ബാങ്കുകള്‍ വഴിയും സുകന്യ സമൃദ്ധി അക്കൗണ്ടിലേക്ക് നിക്ഷേപം നടത്താവുന്നതാണ്. ഒരു പെണ്‍കുട്ടി ജനിച്ച തിയ്യതി മുതല്‍ 10 വയസ് തികയുന്നതിന് ഉള്ളില്‍ അക്കൗണ്ട് തുടങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *