Your Image Description Your Image Description

 

ഭാര്യ തായ്‌ലന്‍ഡിൽ പോയതറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകളില്‍ കൃത്രിമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു .തായ്‌ലന്‍ഡിലേക്ക് പോകാൻ വേണ്ടി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ തുഷാര്‍ പവാര്‍ (33) എന്ന യാത്രക്കാരനെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും ബാങ്കോക്കിലേക്കും തായ്‌ലന്‍ഡിലേക്കും യാത്ര നടത്തിയ യുവാവ് ഇക്കാര്യം ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ 12 പേജുകളില്‍ ഇയാൾ കൃത്രിമം കാണിക്കുകയായിരുന്നു.

3 മുതല്‍ 10 വരെയുള്ള പേജുകളും 17 മുതല്‍ 20 വരെയുള്ള പേജുകളും വെള്ള പേപ്പര്‍ വെച്ച് ഒട്ടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുഷാറിനെ തടഞ്ഞുവെച്ചതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില പേജുകള്‍ കീറി മാറ്റുകയും ചെയ്തു. മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലേക്ക് നടത്തിയ യാത്രകള്‍ ഭാര്യ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പിന്നീട് കുറ്റസമ്മതം നടത്തി. ശേഷം തെളുവുകളുടെ അടിസ്‌ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

ഇയാൾ വെള്ളിയാഴ്ച വീണ്ടും എയര്‍ ഇന്ത്യ എഐ-330 നമ്പര്‍ വിമാനത്തില്‍ തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ പോകാൻവേണ്ടി എത്തിയപ്പോളാണ് തുഷാറിന് പിടിച്ചത് . പതിവ് പരിശോധനയ്ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്‌പോര്‍ട്ടിലെ കൃത്രമിത്വം മനസ്സിലാവുകയും ചെയ്‌തു . എന്നാൽ ഇയാൾ താന്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസ്സിലാകാതിരുന്ന തുഷാര്‍ ഉദ്യോഗസ്ഥരോട് സഹകരിക്കാൻ തയ്യാറാവാതെ നിന്നു . ഇയാൾക്കെതിരെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് രേഖപ്പെടുത്തിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *