Your Image Description Your Image Description

ബത്തേരി : വയനാട്ടിൽ ഉണ്ടായ കാട്ടാനയാക്രമണത്തിൽ മരിച്ച കർഷകന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മന്ത്രി ഒ ആർ കേളു.കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് നൂൽപ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക്‌ മാറോട്ട്‌ രാജു ചികിത്സയിലായിരുന്നു . തുടർന്ന് ഇന്നലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് രാജു മരണത്തിന് കീഴടങ്ങി .പിന്നാലെ രാജുവിന്റെ മരണത്തെ തുടർന്ന് അനാഥമായ രാജുവിന്റെ കുടുംബത്തിന് വീട് വച്ച് നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി. അതോടെപ്പം മൂത്ത മകന് വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള ജോലിയും ഇളയ കുട്ടിക്ക് വിദേശത്തോ സ്വദേശത്തോ പഠിക്കാൻ ധനസഹായവും നൽകും. ഇന്ന് ചേർന്ന സർവകക്ഷി യോ​ഗത്തിലാണ് തീരുമാനം ഉണ്ടാവുക .

ഞായർ രാത്രി വീടിന്‌ സമീപതായിട്ടാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്‌. . ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വയലിലെ ചെളിയിൽവീണ രാജുവിന്റെ നെഞ്ചിലും കഴുത്തിലുംമായി ആനയുടെ കൊമ്പ്‌ കൊണ്ട്‌ കുത്തുകയും ഇരുകാലുകളിലും ചവിട്ടുകയും ചെയ്‌തു. ശേഷം രാജുവിനെ ഗുരുതരമായ പരിക്കുകളോടെ ആദ്യം ബത്തേരിയിലെ ഇക്ര ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിലും എത്തിച്ചു. എന്നിട്ട് വേണ്ട അടിയന്തര ശസ്‌ത്രക്രിയകൾക്ക്‌ വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *