Your Image Description Your Image Description

ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചതോടെ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ബുധനാഴ്ച വൈകീട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. സംസ്ഥാനത്ത് 20 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേരാണ് ചികിത്സയിലുള്ളത്. 808 സാംപിളുകള്‍ പരിശോധിച്ചു.

നാലുദിവസംമുമ്പ് മരിച്ച കോവിഡ് രോഗിയെ ബാധിച്ചത് പുതിയ വകഭേദമായ ജെ.എന്‍.1 ആണോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായില്ല. ചാമരാജ്‌പേട്ട് സ്വദേശിയായ 64-കാരന്‍ വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് സ്വകാര്യാശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദവും കരള്‍രോഗവും ശ്വാസംമുട്ടലും ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *