Your Image Description Your Image Description

 

കാസര്‍കോട്: 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെൺകുട്ടിയുടെ വൈദ്യപരിശോധനയില്‍ പീഡനത്തിന് ഇരയായി എന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

പെൺകുട്ടി തപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു . പെൺകുട്ടിയെ ഉദുമയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഒരുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് .

കുട്ടി കറുത്ത് തടിച്ച ശരീരമുള്ള ഒരാളാണ് അതിക്രമം നടത്തിയതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് . കുട്ടിയെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *