Your Image Description Your Image Description

ബാലവേലയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുള്ള പിഴത്തുകയില്‍ മൂന്നുമുതല്‍ നാലുമടങ്ങുവരെ വര്‍ധന ശുപാര്‍ശചെയ്ത് പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. തൊഴില്‍, ടെക്‌സ്റ്റൈല്‍സ്, നൈപുണി വികസന സ്റ്റാൻഡിങ് കമ്മിറ്റിയാണ് ബുധനാഴ്ച പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമർ‌പ്പിച്ചത്. ലൈസന്‍സ് റദ്ദാക്കല്‍, വസ്തുവകകള്‍ കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാനും ശുപാര്‍ശയുണ്ട്. കുട്ടികളുടെ ക്ഷേമം മുന്നില്‍ക്കണ്ട് ബാലവേല നിരോധനനിയമത്തില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തണമെന്നും കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭര്‍തൃഹരി മഹ്തബിന്റെ അധ്യക്ഷതയിലുള്ള പാനല്‍ ശുപാര്‍ശചെയ്തു.

സ്കൂള്‍ പാഠ്യപദ്ധതിയില്‍ ബാലവേലയ്ക്ക് എതിരായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശംനല്‍കി. മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താൻ അധിക ഫണ്ട് നൽകണം. മനുഷ്യക്കടത്ത് കൂടുതല്‍ നടക്കുന്ന ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *