Your Image Description Your Image Description

കൊച്ചി: ടൈഡ്‌ വാട്ടർ ഓയിൽ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ പ്രമുഖ ലൂബ്രിക്കന്റ്‌ ബ്രാൻഡായ വീഡോളിന്റെ ബ്രാൻഡ്‌ അംബാസഡറായി ക്രിക്കറ്റ്‌ ഇതിഹാസം സൗരവ്‌ ഗാംഗുലി. ഇന്ത്യയിലുടനീളം വീഡോളിന്റെ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്താനാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.

2024 മാർച്ച്‌ 31 വരെ 1931 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയ വീഡോൾ ആഫ്‌റ്റർ മാർക്കറ്റ്‌- റീട്ടെയിൽ, ഇൻസ്റ്റിറ്റിയൂഷണൽ (ബി2ബി) വിഭാഗങ്ങൾക്കായി വലിയൊരു ശ്രേണിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. 70ലധികം രാജ്യങ്ങളിലാണ്‌ വീഡോളിന്റെ സാന്നിധ്യമുള്ളത്‌.

മികച്ച നേതൃത്വപാടവവും ധീരതയുമുള്ള സൗരവ്‌ ഗാംഗുലി ഞങ്ങളുടെ ബ്രാൻഡ്‌ അംബാസഡറായി എത്തുന്നതിൽ വളരെയധികം സന്തോഷിക്കുന്നതായി ടൈഡ്‌ വാട്ടർ ഓയിൽ കമ്പനി (ഇന്ത്യ) ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടർ അരിജിത്‌ ബസു പറഞ്ഞു. മികവ്‌, പുതുമ, വിശ്വാസ്യത തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നതാണ്‌ വീഡോളുമായുള്ള സഹകരണമെന്നും ഞങ്ങളിലെ ഏറ്റവും മികച്ചതിനെ നൽകാനാണ്‌ ഇതിലൂടെ ശ്രമിക്കുന്നതെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.

ഇരുചക്ര വാഹനങ്ങളിലെ ‘ടേക്ക്‌ ഓഫും’ കാർഷിക വാഹനങ്ങളിലെ ‘പ്രൈമയും’ അടക്കം സമഗ്രമായ ഉൽപ്പന്ന വൈവിധ്യമുള്ള വീഡോൾ വാഹന ലോകത്തെ ശക്തമായ സാന്നിധ്യമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *