Your Image Description Your Image Description

 

 

തിരുവന്തപുരം: ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ഗുജറാത്തിലെ ഭാവ്‌നഗർ സ്വദേശി ഡോ. ഗണേഷ് ബരയ്യ ഭാവി ഡോക്ടർമാരായ കുട്ടികൾക്ക് പ്രചോദനത്തിന്റെ വേറിട്ട പാഠങ്ങൾ പകർന്നു നൽകി. ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ സംഘടിപ്പിച്ച ഷാഡോ ഡോക്ടർ പദ്ധതി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. ഗണേഷ്.

ഡോക്ടർമാരുടെ തിരക്കിട്ട ജോലികളെ അടുത്തറിയാനും അവർ നേരിടുന്ന വെല്ലുവിളികളെ മനസ്സിലിക്കാനാും പ്രചോദനം നൽകുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഡോക്ടർ വേഷത്തിൽ ഒരു ദിവസം ആശുപത്രി പരിചയപ്പെടുത്തുന്ന ഷാഡോ ഡോക്ടർ പദ്ധതിക്ക് എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ തുടക്കമിട്ടത്. വിജയകരമായി രണ്ടാം വർഷമാണിത് സംഘടിപ്പിക്കുന്നത്.

യോഗ്യതാ പരീക്ഷയിലും മെഡിക്കൽ പ്രവേശന പരീക്ഷയിലും ഉന്നത വിജയം നേടിയിട്ടും ശാരീരികമായ ഉയരക്കുറവ് കാരണം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എംബിബിഎസ് പ്രവേശനത്തിന് വിലക്കിട്ടപ്പോൾ നീണ്ട നിയമ പോരാട്ടത്തിലൂടെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ് ഡോ. ഗണേഷ് ബരയ്യ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി മാറ്റാനാകുമെന്ന പാഠമാണ് ഡോ. ഗണേഷ് പുതിയ തലമുറയ്ക്ക് നൽകുന്നതെന്ന് എസ് പി മെഡിഫോർട്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകൻ പറഞ്ഞു.

ഭാവി ഡോക്ടർമാരായ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനാണ് ഡോ. ഗണേഷ് ബരയ്യ ഡോക്ടേഴ്സ് ദിന പരിപാടിയിൽ അതിഥിയായി എത്തിയത്. മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന പ്രൊഫഷനലുകൾ നിത്യേന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, രോഗികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും നൽകുന്ന രീതികളെ കുറിച്ചും പുതിയ തലമുറയെ ബോധവൽക്കരിക്കുകയും അവരെ പ്രചോദിപ്പിക്കുകയുമാണ് ഷാഡോ ഡോക്ടർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയിന്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രമണ്യൻ പറഞ്ഞു.

സി.എ ദിനം കൂടിയായിരുന്ന തിങ്കളാഴ്ച എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അംഗങ്ങൾക്കും സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇവർക്ക് ഒരു വർഷത്തെ ചികിത്സാ ആനൂകൂല്യം ലഭ്യമാക്കുന്ന ഗോൾഡ് മെംബർഷിപ്പും വിതരണം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ ബാല, ഡോ. അതുല്യ എ ഭാഗ്യ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

ചികിത്സാ രംഗത്ത് സ്മാർട് ടെക്നോളജി സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുന്നിലുള്ള എസ് പി ഫോർട്ട് ഹെൽത്ത്കെയറിനു കീഴിലുള്ള എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ നിർമിത ബുദ്ധി സാങ്കേതികവിദ്യയുള്ള ത്രീഡി കാത്ത് ലാബ് ഉള്ളത്. 50ലേറെ പ്രമുഖരായ സൂപ്പർ സ്പെഷ്യലിസ്റ്റുകൾ, റോബോട്ടിക് സർജിക്കൽ ഇമേജിങ് സിസ്റ്റം, റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് സംവിധാനം തുടങ്ങി ഒട്ടേറെ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 26 വർഷത്തെ സേവന പാരമ്പര്യമുള്ള എസ് പി ഗ്രൂപ്പ് ഹോസ്പിറ്റൽസിനു കീഴിൽ നാല് ആശുപത്രികളും 750 കിടക്കകളുള്ള ഒരു നഴ്സിങ് കോളെജുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *