Your Image Description Your Image Description

നീലേശ്വരം: തൂൺവാടക അടയ്ക്കാത്തതിന്റെ പേരിൽ കെ.എസ്.ഇ.ബി വൈദ്യുതത്തൂണുകളിൽനിന്ന്‌ കേബിൾ അഴിച്ചുമാറ്റിയതിൽ പണികൊടുത്ത് ബി.എസ്.എൻ.എൽ. വൈദ്യുതി ഓഫീസിലെ ടെലിഫോൺ ബന്ധം വിച്ഛേദിച്ച് കൊണ്ടാണ് ബി.എസ്.എൻ.എൽ. പണികൊടുത്തത് .

എട്ടുലക്ഷം രൂപയോളം ബി.എസ്.എൻ.എൽ. ഫ്രാഞ്ചൈസികൾ വൈദ്യുതത്തൂണുകളിൽ കേബിൾ വലിച്ചയിനത്തിൽ വാടകയായി നീലേശ്വരം വൈദ്യുതി സെക്ഷനിൽ അടയ്ക്കാനുണ്ട്. പലതവണ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എൻ.എല്ലിന് കത്ത് നൽകിയെങ്കിലും അവർ ഗൗനിച്ചില്ല . പിന്നീട് വൈദ്യുതത്തൂണുകളിലെ കേബിളുകൾ മാറ്റുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ മുന്നറിയിപ്പ് നൽക്കുകയായിരുന്നു .

കേബിളുകൾ വ്യാഴാഴ്ച രാവിലെ അഴിച്ചുമാറ്റിയതിന് തൊട്ടുപിന്നാലെ നീലേശ്വരം വൈദ്യുത സെക്ഷൻ ഓഫീസിലേക്കുള്ള ടെലിഫോൺ ബന്ധം ബി.എസ്.എൻ.എൽ. അധികൃതർ വിച്ഛേദിക്കുകയായിരുന്നു .തുടർന്ന് വൈദ്യുതി സെക്ഷൻ ഓഫീസിലെ ബില്ലിങ്ങും മറ്റ് ഇടപാടുകളും ഇതോടെ മുടങ്ങി. തുടർന്ന് ബി.എസ്.എൻ.എൽ. കെ.എസ്.ഇ.ബി. അധികൃതരുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

എന്നിട്ട് ടെലികോം ഉന്നത ഉദ്യോഗസ്ഥരുമായി ഉച്ചയോടെ ബന്ധപ്പെട്ടശേഷം ടെലിഫോൺ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു . പ്രതികാരമെന്ന് വൈദ്യുതജീവനക്കാർ ആരോപിക്കുമ്പോൾ വൈദ്യുതവകുപ്പ് ജീവനക്കാർ കേബിളുകൾ മുറിച്ചുമാറ്റിയപ്പോഴുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് ബി.എസ്.എൻ.എൽ. അധികൃതർ പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *