Your Image Description Your Image Description

വാഷിങ്ടൺ : യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് ഇലോൺ മസ്ക് നൽകിയത് ഭീമമായ തുക .

അമേരിക്ക പിഎസി എന്ന ഗ്രൂപ്പിനാണ് മസ്ക് സംഭാവന നൽകിയത് എന്നാണ് സംഭവത്തെക്കുറിച്ച് നേരിട്ടറിയാവുന്ന പേരുവെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ആളുകൾ പറയുന്നത്. എത്ര രൂപയാണ് സംഭാവന നൽകിയത് എന്ന് പുറത്തുവന്നിട്ടില്ല. ഭീമമായ തുക ഉണ്ടാവും എന്നാണ് കരുതുന്നത്. പിഎസി ജൂലൈ 15 ന് സംഭാവന നൽകുന്നവരുടെ ലിസ്റ്റ് വെളിപ്പെടുത്താനിരിക്കെയാണ് ഈ വിവരം പുറത്തുവന്നത്.

മസ്കിന്റെ ഈ നീക്കം വലത് പക്ഷപാദിത്വം വ്യക്തമാക്കുന്നതാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താല്പര്യമില്ലെന്നായിരുന്നു മസ്ക് മുൻപ് പറഞ്ഞിരുന്നത്. എന്നാലിപ്പോൾ തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഡെമോക്രാറ്റുകളെ നിരന്തരം വിമർശിക്കുകയും ചെയ്യാറുണ്ട്.

ജോ ബൈഡന് കോർപറേറ്റുകളുടെ സംഭാവനകടത്തിവെട്ടിയതിനു തൊട്ട് പിന്നാലെയാണ് മസ്കിന്റെ ഭീമമായ തുകകൂടി ട്രംപിന് ലഭിക്കുന്നത്.

തെരഞ്ഞെടുപ്പിൽ മസ്ക് ഇതുവരെ ഒരു സ്ഥാനാർഥിക്കും പരസ്യപിൻതുണ നൽകിയിട്ടില്ല. ട്രംപിനോ ബൈഡനോ സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശമില്ലെന്നാണ് ഈ വർഷം തുടക്കത്തിൽ മസ്ക് പറഞ്ഞത്. തന്റെ പോക്കറ്റ് തുറക്കാനുള്ള മസ്കിന്റെ തീരുമാനം റിപ്പബ്ലിക് പാർടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ മസ്കും അമേരിക്ക പിഎസി ട്രഷററും ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *