Your Image Description Your Image Description

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ വച്ച് അഭിനന്ദിച്ചതിന് ദിവ്യ എസ് അയ്യർക്കെതിരെ കോൺ​ഗ്രസ് ഐ ടി സെൽ രംഗത്ത്. വൻകിട പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുന്ന കാലം കേരളം മറന്നു എന്നായിരുന്നു ദിവ്യ പറഞ്ഞത്. ഇതിനെതിരെയാണ് കോൺഗ്രസിന്റെ ഐ ടി സെൽ രൂക്ഷവിമർശനവുമായി വന്നിരിക്കുന്നത് .

പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നതെന്നായിരുന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ പി സരിൻ പറഞ്ഞത്. ഇത്തരം ധാരണകൾ തിരുത്തണമെന്നും സരിൻ ആവശ്യപ്പെട്ടു.

“വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലാണ്. വൻകിട പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലഘട്ടം കേരളജനത മറന്നു. അസാധ്യമെന്ന് തോന്നിപ്പിക്കുന്ന അനേകം ബൃഹത്തായ പദ്ധതികളെ യാഥാർഥ്യമാക്കുവാനായി മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും നമുക്ക് മാതൃകയാണ്.” എന്നായിരുന്നു ദിവ്യ എസ് അയ്യർ പറഞ്ഞത്.

തുടർന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും . അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് കോൺഗ്രസ്സിന്റെ രൂക്ഷവിമർശനം ഉണ്ടായിരിക്കുന്നത് .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *