Your Image Description Your Image Description

 

 

കൊച്ചി: AI യുടെ അതിനൂതന സാധ്യതകളുമായി ഗ്യാലക്സി ബഡ്സ് 3, ബഡ്സ് 3 പ്രോ എന്നിവയ്ക്കൊപ്പം Galaxy Z Fold6, Galaxy Z Flip6 എന്നിവ പാരീസിൽ പുറത്തിറക്കി സാംസങ്.

സാംസങിന്റെ നീണ്ടകാലത്തെ നവീകരണ പ്രവർത്തനങ്ങൾ മൊബൈൽ മേഖലയിൽ കരുത്താർന്ന മുന്നേറ്റം നടത്തുന്നതിന് തങ്ങളെ സജ്ജമാക്കിയതായി സാംസങ് ഇലക്ട്രോണിക്സ് മൊബൈൽ എക്സ്പീരിയൻസ് ബിസിനസ് പ്രസിഡന്റും മേധാവിയുമായ ടി എം റോഹ് പറഞ്ഞു. അതിന്റെ ഫലമായി മടക്കാവുന്ന ഫോം ഫാക്ടർ സൃഷ്ടിക്കാനും എഐ യുഗത്തിൽ പുതിയ ചുവട് വയ്പ് നടത്താനും സാധിച്ചു.

AI പിൻബലത്തിൽ കരുത്താർന്ന മികവ് പ്രകടിപ്പിക്കുന്ന ഗ്യാലക്സി സമാനതകളില്ലാത്ത ഗുണമേന്മ പ്രദാനം ചെയ്യുന്നു.

Galaxy Z Fold6, Z Flip6 എന്നിവ ഭാരം കുറഞ്ഞതും ലഘുവും അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കുന്നവയുമായ Galaxy Z സീരീസാണ്. അതുല്യമായ രൂപകൽപ്പന സൗന്ദര്യാത്മകത വർദ്ധിപ്പിച്ചിരിക്കുന്നു. Galaxy Z Fold6 ന്റെ കവർ സക്രീൻ അനുപാതം സ്വാഭാവികമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഉപയോക്താവിന് സന്തോഷം പകരുന്നതിനായി പുതിയ Galaxy Z സീരീസിൽ നവീനമായ ആർമർ അലുമിനിയം, കോർണിംഗ് ഗൊറില്ല ഗ്ലാസ്, വിക്ടസ് 2 എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഏറ്റവും മികവുള്ള സീരീസ് ആക്കി ഡിവൈസിനെ മാറ്റിയിരിക്കുന്നു.

Snapdragon 8 Gen 3 മൊബൈൽ പ്ലാറ്റ്ഫോം കൊണ്ടാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും പുതുമയാർന്ന Snapdragon മൊബൈൽ പ്രോസസർ, മികച്ച ഇൻ – ക്ലാസ് CPU, GPU, NPU എന്നിവയും സമന്വയിപ്പിച്ചിരിക്കുന്നു.

നോട്ട് അസിസ്റ്റ്, PDF ഓവർലേ ട്രാൻസ്ലേഷൻ, കമ്പോസർ, ഇമേജ് ഇന്റർപ്രെട്ടർ തുടങ്ങിയ വിപുലമായ AI ഫീച്ചറുകളും ടൂളുകളും Galaxy Z Fold6 ലുണ്ട്. അത് സ്‌ക്രീൻ വലിപ്പം വർദ്ധിപ്പിക്കുകയും കാര്യക്ഷമത പ്രദാനം ചെയ്യുകയും ചെയ്യുന്നു.

അത്യുഗ്രൻ ഗെയിമിംഗ് അനുഭവവും ഇത് സാധ്യമാക്കുന്നു. കരുത്തുറ്റ ചിപ്സെറ്റും 1.6x വലുപ്പത്തിലുള്ള വേപ്പർ ചേംമ്പറും കൂടുതൽ സമയം മികച്ച രീതിയിൽ ഗെയിംമിഗ് ആസ്വദിക്കാൻ ഉപയോക്താവിനെ സഹായിക്കുന്നു.

Galaxy Z Flip6 അനായാസേന കൈകാര്യം ചെയ്യാനാകുമെന്ന് മാത്രവുമല്ല ഉപയോക്താവിന്റെ നിർദേശാനുസരണമുള്ള സവിശേഷതകളും ക്രിയാത്മകതയും സാധ്യമാക്കുന്നു. ഓരോ നിമിഷവും പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിന് ഇത് ഉപയോക്താവിനെ സഹായിക്കുന്നു.

നവീകരിച്ച 3.4 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഫ്ളെക്സ് വിൻഡോ, ഡിവൈസ് തുറക്കാതെ തന്ന AI സഹായത്തോടെ ഉപയോക്താവിന്റെ നിർദേശങ്ങൾ പ്രവർത്തനക്ഷമമാക്കുന്നു. കൂടാതെ Flex Window യുടെ സഹായത്താൽ ഒന്നിലധികം വിജറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ഒരേസമയത്ത് തന്നെ പരിശോധിക്കുന്നതിന് നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

FlexCam മിഴിവാർന്നതും വൈവിധ്യം നിറഞ്ഞതുമായ ക്യാമറാ അനുഭവം പ്രദാനം ചെയ്യുന്നു. ഓട്ടോ സൂം ഉപയോഗിച്ച് ദൃശ്യങ്ങൾ കണ്ടെത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് മുമ്പ് സൂം ഇൻ ചെയ്ത് ദൃശ്യത്തിന് അനുയോജ്യമായ മികച്ച ഫ്രെയിം സ്വയം കണ്ടെത്തുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പുതിയ ക്രിയേറ്റീവ് ഓപ്ഷനുകൾ സജ്ജമാക്കിയത് വഴി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് മാത്രമല്ല ഇതെല്ലാം ഹാൻഡ്സ് ഫ്രീയാണ് എന്ന സവിശേഷതയുമുണ്ട്.

50 MP വിസ്തൃതിയും 12 MP അൾട്രാ വൈഡ് സെൻസറും ചിത്രങ്ങൾക്ക് മിഴിവും വ്യക്തതയും പ്രദാനം ചെയ്യുന്നു. 50 MP സെൻസർ ശബ്ദരഹിത ചിത്രങ്ങൾക്കായി 2x ഒപ്റ്റിക്കൽ സൂം സാധ്യമാക്കുന്നു. 10x സൂം വരെയുള്ള വിപുലമായ ഷൂട്ടിംഗിനായി AI സൂം ലഭ്യമാക്കുന്നു.

ഹാർഡ്വെയറും സോഫ്റ്റ്വെയറും ഏകോപിപ്പിച്ച് അധികസമയം ഡിവൈസ് ഉപയോഗിക്കൽ സാധ്യമാക്കിയിരിക്കുന്നതിനാൽ ബാറ്ററിയെപ്പറ്റി ആശങ്കപ്പെടാതെ തന്നെ Galaxy Z Flip6 ന്റെ ഉശിരൻ ഫീച്ചറുകൾ ഉപയോക്താവിന് യഥേഷ്ടം ആസ്വദിക്കാം.

Galaxy Z Fold6, Flip 6 എന്നിവ സുരക്ഷിതമാക്കിയിരിക്കുന്നത് Samsung Knox ആണ്. സാസങ് ഗ്യാലക്സിയുടെ ഡിഫൻഡ് – ഗ്രേഡ്, മൾട്ടി – ലെയർ സുരക്ഷാ പ്ലാറ്റ്ഫോം എന്നിവ നിർണായ വിവരങ്ങൾ സംരക്ഷിക്കുന്നതിനും എൻഡ്-ടു-എൻഡ് ഹാർഡ് വെയർ ഉപയോഗിച്ച് കേടുപാടുകളിൽ നിന്ന് പരിരക്ഷണവും നൽകുന്നു. തക്ക സമയത്ത് അപകടങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.

Galaxy Buds3 സീരീസ്: ഗ്യാലക്സി AI യിലൂടെ കണക്റ്റഡ് പരിജ്ഞാനം വിപുലീകരിക്കുന്നു

Galaxy AI യുടെ കരുത്തോടെ Galaxy Buds3 സീരീസ് നവീനമായ ആശയവിനിമയ അനുഭവം പകരുന്നു. നൂതനമായ കമ്പ്യൂട്ടേഷണൽ ഡിസൈനുമായാണ് ഇത് രംഗപ്രവേശം ചെയ്യുന്നത്. പ്രീമിയം ബ്ലേഡ് ഡിസൈൻ, ബ്ലേഡ് ലൈറ്റുകളോട് കൂടിയ അൾട്രാ-സ്ലീക്ക് എന്നിവ ആധുനിക ശൈലി ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. ഈ പുതിയ ഡിസൈനിൽ ബ്ലേഡിൽ അമർത്തി മുകളിലേക്കും താഴേക്കും സൈ്വപ്പ് ചെയ്ത് ഡിവൈസ് നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് സാധിക്കും. Galaxy Buds3, Buds3 Pro എന്നിവ വിവിധ ഡിസൈൻ ഓപ്ഷനുകൾ പ്രദാനം ചെയ്യുന്നു. Galzxy Buds3 Pro എന്നത് ശബ്ദത്തിൽ മുഴുകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. അതേസമയം Buds3 വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ ഡിവൈസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപന ചെയ്തിരിക്കുന്ന ഓപ്പൺ ടൈപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *