Your Image Description Your Image Description

2024 ജൂലൈ 26നു ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ തുടങ്ങുന്ന ഒളിംപിക്സിന് ഏപ്രിൽ 16 ന് ഗ്രീസിലെ ആതൻസിൽ ദീപം തെളിഞ്ഞു. ഒളിംപിയയിൽ ഹെറാ ദേവതയുടെ ക്ഷേത്രത്തിനു മുന്നിലാണു ദീപം തെളിക്കൽ നടന്നത്. ‌പുരോഹിതരുടെ വേഷമണിഞ്ഞെത്തിയ ഗ്രീക്ക് നടിമാർ പ്രത്യേക കണ്ണാടിയുടെ സഹായത്തോടെ സൂര്യരശ്മികളിൽനിന്നാണ് തീയുണ്ടാക്കി ദീപം തെളിച്ചത്. തുടർന്ന്, ഒളിംപിക് ദീപശിഖാ പ്രയാണത്തിനു തുടക്കമായി.

ടോക്കിയോ ഒളിംപിക്സിൽ റോവിങ്ങിൽ സ്വർണം നേടിയ ഗ്രീസ് താരം സ്റ്റെഫാനോസ് ദുസ്കോസ് ദീപശിഖ കൈയിലേന്തുന്ന ആദ്യ അത്ലറ്റ്കസാണ്. ഗ്രീസിൽ ദീപശിഖ പ്രയാണം 11 ദിവസം നടത്തും.

 

Leave a Reply

Your email address will not be published. Required fields are marked *