Your Image Description Your Image Description

കട്ടപ്പന: സര്‍ക്കാര്‍ ഇടുക്കിയില്‍ ആദിവാസി ഊരുകളിൽ വിതരണംചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണ കണ്ടെത്തി . തുടർന്ന് ഈ വെളിച്ചെണ്ണ ഉപയോഗിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു . ശേഷം സമഗ്രമായ പരിശോധനയിൽ മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് കിറ്റില്‍ ഉണ്ടായത് എന്ന് മനസിലായി . വെണ്ണിയാനി ഊരില്‍ 60 ആദിവാസി കുടുംബങ്ങള്‍ക്കാണ് നിലവിൽ ഭക്ഷ്യവിഷബാധയേറ്റത്.

ഐ.ടി.ഡി.പി. വഴിയാണ് കിറ്റ് വിതരണം ചെയ്തത്. ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ട്രൈബല്‍ വകുപ്പ് അധികൃതരോട് ഇക്കാര്യം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഭക്ഷ്യവിഷബാധയേറ്റ യുവാവ് പറഞ്ഞു. പകരം വെളിച്ചെണ്ണ തരാമെന്നാണ് അധികൃതര്‍ പറഞ്ഞത്.

കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണ പാക്കറ്റിന്റെ പുറത്തുണ്ടായിരുന്ന മൊബൈല്‍ നമ്പറിന് ഒമ്പത് അക്കങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് വെളിച്ചെണ്ണ വ്യാജമാണെന്ന സംശയമുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസo പഞ്ഞമാസത്തില്‍ ആദിവാസികള്‍ക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഭക്ഷ്യസുരക്ഷാകിറ്റ് വിതരണംചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *