Your Image Description Your Image Description

 

കോട്ടയം: കോട്ടയത്ത് വിദ്യാർത്ഥി കൺസെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. ബസിൽ കയറി വിദ്യാർത്ഥിനിക്ക് എസ്‍ടി നൽകാത്തതിനെതുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മർദിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കൺസെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി.

മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. കൺസെഷൻ ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് പൊലീസിൽ നൽകിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *