Your Image Description Your Image Description

വടകര: വടകരയിലെ സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി.തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടക്കടപ്പുറം ഭാ​ഗത്താണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹം തീരത്തടിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത് . മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. പുഴമത്സ്യത്തൊഴിലാളികളായ ചേളാരിയിൽനിന്നെത്തിയ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് മീൻപിടിക്കുകയായിരുന്നു. ഇതിനിടയിൽ വല കടലിലേക്ക് താഴ്ന്ന് പോയപ്പോൾ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ഒഴുക്കിൽപ്പെടുകയായിരുന്നു . അതേസമയം ഷാഫിയെ രക്ഷപ്പെടുത്താൻ കയർ എറിഞ്ഞുകൊടുത്ത് കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

മുഹമ്മദ് ഷാഫിയുടെ പിതാവ്: പരേതനായ കാളമ്പ്രാട്ടിൽ ബീരാൻകുട്ടി, മാതാവ്: ആസ്യ, ഭാര്യ: ഫർസാന, മക്കൾ: സാബിത്ത്, തൽഹത്ത്, സഹോദരങ്ങൾ: നിസാർ, സിയാദ്, റൗഫ്‌, മൊയ്തീൻകുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ.

Leave a Reply

Your email address will not be published. Required fields are marked *