Your Image Description Your Image Description

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സർക്കാരിൻറെ പ്രവർത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി. നേതൃത്വത്തിൻറെ പിടിപ്പുകേടിലും അതിരൂക്ഷ വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നത്.

തിരുത്തൽ ശക്തിയാക‌ാൻ കഴിയുന്നില്ല എന്ന വിമർശനം സിപിഐ സംസ്ഥാന നേതൃത്വവും നേരിടുന്നുണ്ട്. ഇതെല്ലാം സംസാഥാന നേതൃയോഗങ്ങളിലും ആവർത്തിക്കും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും , തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിലും ആണ് ചേരുന്നത്. സിപിഎം യോഗങ്ങളിൽ ഉണ്ടായതിനെക്കാൾ രൂക്ഷമായ വിമർശനങ്ങൾ സർക്കാരും സിപിഎമ്മും സിപി ഐ നേതൃയോഗങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിലെ മാറ്റം,സർക്കാരിൻറെ മുൻഗണന പട്ടിക, എസ്എഫ്ഐ അടക്കമുള്ള വർഗ്ഗ ബഹുജന സംഘടനകൾ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയർന്നുവരും.

Leave a Reply

Your email address will not be published. Required fields are marked *