Your Image Description Your Image Description
Your Image Alt Text

ദമാം : സൗദി അറേബ്യയിൽ കെട്ടിടങ്ങളുടെ വാടക വർദ്ധിച്ചുവരുന്നതായി പരാതി ഉയരുന്നു. കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റുകാരും അനിയന്ത്രിതമായി വാടകവർദ്ധിപ്പിക്കുന്നതായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ പറയുന്നു.

25000 രൂപ മുതൽ 30000 റിയാൽ വരെ വാർഷിക വാടകയുള്ള കെട്ടിടങ്ങൾക്ക് രണ്ട് മുതൽ മൂന്നുവർഷത്തിനിടെ 10000 റിയാൽ വരെയാണ് വർദ്ധനവ് വരുത്തിയത്. വാടകവർദ്ധനവിന് കൃത്യമായ മാനദണ്ഡങ്ങൾ മന്ത്രാലയം പുറപ്പെടുവിക്കാത്തതും നിരക്ക് കൂടുന്നതിന് കാരണമാകുന്നു.

പുതുവർഷത്തിൽ വാടക തുകയുൾപ്പെടെയുള്ളവ ഈജാർ വഴിയാക്കിയ മന്ത്രാലയ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നതൊടൊപ്പം വാടകവർദ്ധനവിനും മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും ആവശ്യമുയരുന്നു. താമസകെട്ടിടങ്ങളുടെ നിർമ്മാണത്തിലുണ്ടായ കുറവ്,​ വിദേശികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് എന്നിവ കെട്ടിടങ്ങളുടെ ആവശ്യകത വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *