Your Image Description Your Image Description

തിരുവനന്തപുരം: യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് കിണറ്റിൽ ചാടി മരിച്ചത്.

ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം നടന്നത് . ഉടൻ വിവരമറിഞ്ഞ നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല . പിന്നീട് അഗ്നിരക്ഷാ സേന വിവരമറിയിച്ചു ശേഷം കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. എന്നിട്ട് നിഷയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

യുവതി വീടിനോട് ചേന്നുള്ള കിണറ്റിലാണ് ചാടിയത്. കിണറ്റിൽ 30 അടിയോളം വെള്ളം ഉണ്ടായിരുന്നു . കുടുബ പ്രശ്നമാണ് കാരണം. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇയാൾ ഈ വീട്ടിൽ വരാറില്ലന്നാണ് ബന്ധുക്കൾ പറയുന്നത്. മരിച്ച നിഷയ്ക്ക് ഒരു കുട്ടിയുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *