Your Image Description Your Image Description

ദിസ്പൂർ : ക്ലാസെടുത്തുകൊണ്ടിരിക്കെ വിദ്യാർഥിഅധ്യാപകനെ കുത്തിക്കൊന്നു. അസമിലെ ശിവസാ​ഗർ ജില്ലയിലെ സെന്ററിലാണ് സംഭവം. കെമിസ്ട്രി അധ്യാപകനായ രാ​ജേഷ് ബാറൂഹ് ബെജവാദയെ(55)ആണ് പ്ലസ്‍വൺ വിദ്യാർഥി ക്രൂരമായി കുത്തിക്കൊന്നത്. പ്രതിയെ പോലീസ് പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർഥിയെ അധ്യാപകൻ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വഴക്ക് പറയുകയുണ്ടായി ഇതിന്റെ പേരിലാണ് കൊല നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം . ക്ലാസ്സിൽ എത്തിയ വിദ്യാർഥി കത്തിയെടുത്ത് അധ്യാപകനെ കുത്തുകയായിരുന്നു. ​അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . പ്രതി കൊല ചെയ്യാൻ ഉപയോഗിച്ച കത്തി ക്ലാസ്മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട് .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *