Your Image Description Your Image Description

കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടന്നു. അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്‌ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്‌. കുട്ടിക്ക് 25 വയസ്സുള്ള അമ്മയാണ്‌ കരൾ ദാനം ചെയ്തത് .

സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ കുറച്ച് മാത്രമാണ് ഇത്തരത്തിൽ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ നടക്കാറുള്ളൂ. പ്രത്യേകിച്ചും ലൈവ് ട്രാൻസ്‌പ്ലാന്റേഷൻ നടന്നത് 2022 ഫെബ്രുവരിയിലായിരുന്നു . ഇത് ആദ്യമായിട്ടാണ് കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ലിവർ ട്രാൻസ്‌പ്ലാന്റേഷൻ ആരംഭിക്കുന്നത്.

ശാസ്ത്രക്രിയയിൽ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍ എസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്‌പ്ലാന്റേഷൻ നടത്തിയത്. ഇങ്ങനെ ഒരു ശാസ്ത്രക്രിയ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *