Your Image Description Your Image Description

 

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ കെഎസ്‍യു നേതാവിനെ എസ്എഫ്ഐക്കാർ മർദിച്ചുവെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്‌ ഇന്ന് വിസിക്ക് കൈമാറും. 3 വകുപ്പുകളിലെ പ്രൊഫസർമാർ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയത്. ഹോസ്റ്റലിൽ ഇടിമുറിയില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ എന്നാണ് സൂചന. സാൻ ജോസിനെ മെൻസ് ഹോസ്റ്റലിലെ ഇടിമുറിയിൽ മർദിച്ചെന്നായിരുന്നു ആരോപണം.

അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ക്യാമറകൾ കാലാവധി കഴിഞ്ഞത് മൂലം പ്രവർത്തന രഹിതമാണെന്നാണ് ന്യായീകരണം. ഹോസ്റ്റലിൽ അടക്കം സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. പുതിയ ക്യാമറകൾ സ്ഥാപിക്കാൻ ടെൻഡർ നൽകി. ഹോസ്റ്റൽ പരിസരത്ത് കൂടുതൽ ക്യാമറകൾ വെക്കും. പുറത്ത് നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാനും നടപടി സ്വീകരിക്കും. ബൂം ബാരിയർ ട്രാഫിക് സിസ്റ്റം സ്ഥാപിക്കും. സർവകലാശാല വാഹനങ്ങൾ മാത്രം ഇതിൽ അപ്ലോഡ് ചെയ്യും. പുറത്ത് നിന്നുള്ള വാഹനങ്ങൾ വന്നാൽ തുറക്കില്ല. ഇവർ പ്രത്യേകം അനുമതി വാങ്ങിയാലേ അകത്ത് കടക്കാനാകൂ. നിശ്ചിത സമയ പരിധിക്ക് പുറത്തു പോയില്ലെങ്കിൽ അലർട്ട് ലഭിക്കും എന്നിവയടക്കമുള്ള നിർദ്ദേശങ്ങളും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *