Your Image Description Your Image Description

കൊ​ല്ലം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് തട്ടിപ്പ് നടത്തിയ പ്രതി റി​മാ​ൻഡിൽ.ആഭരണങ്ങളിൽ 916 മു​ദ്ര വ്യാ​ജ​മാ​യി പ​തി​പ്പി​ച്ച് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ്രതി പ​ണം ത​ട്ടി​യിരുന്നു.കൊ​ല്ലം അ​യ​ത്തി​ൽ വ​ട​ക്കേ​വി​ള ച​രു​വി​ള വീ​ട്ടി​ൽ സു​ധീ​ഷാ​ണ് (30) റി​മാ​ൻ​ഡി​ലാ​യ​ത്.

സ്വ​ർ​ണാ​ഭ​ര​ണം പ​ണ​യം വ​ച്ച​വ​ർ​ക്ക് വ്യാ​ജ മു​ക്കു​പ​ണ്ട​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു ത​ട്ടി​പ്പി​നു തു​ട​ക്കം. പ​ണ​യം വ​ച്ച സ്ഥ​പ​ന​ത്തി​ൽ നി​ന്ന് യ​ഥാ​ർ​ഥ സ്വ​ർ​ണം എ​ടു​ത്ത​ശേ​ഷം മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി.

ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ട്. ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ന്നെ നാ​ല് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സം​ഘ​ത്തി​ലെ ര​ണ്ട് സ്ത്രീ​ക​ളെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​ര​വി​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.സം​ഘ​ത്തി​ൽ ഇ​നി​യും ആ​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

പ്ര​തി​യെ ശൂ​ര​നാ​ട് ഒ​ളി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.ഇ​യാ​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ജ 916 മു​ദ്ര​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന ആ​ളി​നേ​യും പി​ടി കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Leave a Reply

Your email address will not be published. Required fields are marked *