Your Image Description Your Image Description
Your Image Alt Text

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ജോ​ർ​ഡനി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മെ​റി​യാ​ണ് ജോ​ർ​ഡൻ സ​ഹാ​ബ് ഏ​രി​യ​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ത​റ​ക്കി​ല്ല​ട്ട​ത്. അ​ബ്ദു​ല്ല യോ​സി​ഫ് ബോ​ഡാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ്രോ​ജ​ക്ട്, എ​ജുക്കേ​ഷ​ണ​ൽ ഇ​വാ​ക്വേ​ഷ​ൻ അ​ക്കാ​ദ​മി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ചാ​രി​റ്റി പ്രോ​ജ​ക്ടിന്റെ ഭാ​ഗ​മാ​ണ്.

ജോ​ർ​ദാ​നി​ലെ അ​ക്കാ​ദ​മി​യു​ടെ ആ​റാ​മ​ത്തെ പ്രൊ​ജ​ക്ടാ​ണി​ത്. ജാ​സിം അ​ൽ യാ​സീ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന​യോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്.

ജോ​ർ​ഡ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യും ജോ​ർ​ദാ​നി​ലെ കു​വൈ​ത്ത് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​വു​മാ​ണ് പ​ദ്ധ​തി​യെ​ന്ന് അം​ബാ​സ​ഡ​ർ അ​ൽ മാ​രി പ​റ​ഞ്ഞു. ജോ​ർഡനി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​താ​യും അ​റ​ബ് ലോ​ക​ത്തും ആ​ഗോ​ള​ത​ല​ത്തി​ലും അ​തി​ന്റെ സ​വി​ശേ​ഷ​ത​ക​ൾ ദൃ​ശ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *