Your Image Description Your Image Description

 

കോഴിക്കോട്: തെറ്റായ ദിശയിൽ അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് സമീപത്തെ വർക്‌ഷോപ്പിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് മൂന്ന് ബൈക്കുകൾ തകർന്നു. ഒരു ഇന്നോവ കാറിനും നാശനഷ്ടങ്ങൾ ഉണ്ടായി. കോഴിക്കോട് പൂവാട്ട്പറമ്പിൽ ഇന്ന് രാവിലെയാണ് അപടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മാവൂർ-കോഴിക്കോട് റോഡിൽ പൂവാട്ട്പറമ്പിലെ വളവിൽ വച്ചാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഹ്യുണ്ടേ ഐ ട്വന്റി കാർ തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. അമിത വേഗതയിൽ വരുന്നതിനിടെ എതിരെ വന്ന ഇലക്ട്രിക് ഓട്ടോയിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഈ സമയത്ത് ജീവനക്കാർ എല്ലാവരും ഉൾവശത്ത് ആയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. പത്ത് ദിവസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് തന്നെ കാർ ഇടിച്ചുകയറി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്ന് 13 സ്‌കൂട്ടറുകളും രണ്ട് കാറുകളുമാണ് തകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *