Your Image Description Your Image Description

 

 

അങ്കമാലി: അമിത രക്ത സമ്മർദ്ദം (Hypertension) മൂലം വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്തുവന്നിരുന്ന 38 കാരിയിൽ വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ, അങ്കമാലി. 64 കാരനായ പിതാവിൽ നിന്നുമാണ് തൊടുപുഴ സ്വദേശിനി വൃക്ക സ്വീകരിച്ചത്. പിതാവിന്റെ വൃക്ക അനുയോജ്യമാണെന്ന് സമഗ്രമായ വിലയിരുത്തലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഉറപ്പു വരുത്തിയത്.

2024 ജൂൺ 19 നു നടന്ന ശസ്ത്രക്രിയക്ക് യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾറ്റന്റുമാരായ ഡോ. റോയ് പി ജോൺ, ഡോ. ബിജു സുകുമാരൻ പിള്ള എന്നിവർ നേതൃത്വം നൽകി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റുമാരായ ഡോ.ജോജോ പുള്ളോക്കര, ഡോ. മഞ്ജു കമൽ, അസോസിയേറ്റ് കൺസൾട്ടൻ്റ് ഡോ. രമ്യശ്രീ അഖിൽ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പിതാവിൽ നിന്നും വൃക്ക സ്വീകരിച്ചതിനാൽ നോ ഇൻഡക്ഷൻ പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രക്രിയ.”അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടറുമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്നും രോഗികൾക്ക് നൂതനശസ്ത്രക്രിയാ പരിഹാരങ്ങൾ നൽകുന്നതിലുള്ള തങ്ങളുടെ സന്നദ്ധതയും പ്രതിബദ്ധതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഡോ റോയ് പി ജോൺ പറഞ്ഞു. “ശസ്ത്രക്രിയാനന്തരം രക്തത്തിലെ ക്രിയാറ്റിന്റെ അളവ് ശെരിയായ അളവിലെത്തി വൃക്കയുടെ പ്രവർത്തനം സാധാരണ അവസ്ഥയിലാണുള്ളതെന്നും മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ അച്ഛനും മകളും സുഖമായിരിക്കുന്നുവെന്നും” ഡോ. ജോജോ പുള്ളോക്കര അറിയിച്ചു.

“അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് ഈ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രകിയയെന്നും അത് വിജയകരമായി പൂർത്തിയാക്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ,” ഹോസ്പിറ്റൽ സിഇഒ സുദർശൻ ബി പറഞ്ഞു. “ഡോക്ടറുമാരുടെ സംഘത്തിന്റെ വൈദഗ്ധ്യവും അത്യാധുനിക സാങ്കേതികവിദ്യയും ഒന്നിച്ചതിലൂടെ രോഗിക്ക് രണ്ടാം ജന്മം നൽകാൻ കഴിഞ്ഞെന്നും, വൃക്കസംബന്ധ രോഗങ്ങൾ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നുവെന്നും അതുകൊണ്ടുതന്നെ രോഗനിർണ്ണയം, ചികിത്സ, പരിപാലനം എന്നിവ തേടുന്ന രോഗികൾക്ക് അപ്പോളോ അഡ്‌ലക്സ് എന്നും തണലായിരിക്കുമെന്നും” അദ്ദേഹം കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *