Your Image Description Your Image Description

മുംബൈ : നടി സാമന്ത വൈറൽ അണുബാധകളെ പ്രതിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്ന നടിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കുന്നു . എന്നാൽ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ‘ലിവർ ഡോക്ടർ’ എന്ന പേരിൽ പ്രശസ്തനായ ഡോ സിറിയക് എബി ഫിലിപ്സും രം​ഗത്തെത്തി. പൊതുജനാരോഗ്യം അപകടത്തിലാക്കുംവിധം അശാസ്ത്രീയമായ ചികിത്സാരീതി പ്രചരിപ്പിക്കുന്നതിന് താരത്തെ ജയിലിലടക്കണമെന്നാണ് ഡോക്ടർ പറയുന്നത്.

“യുക്തിപരവും ശാസ്ത്രീയവുമായി പുരോ​ഗമനം വരിച്ച സമൂഹത്തിൽ ഈ സ്ത്രീക്കെതിരെ പൊതുജനാരോ​ഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചുമത്തുകയോ, പിഴ ചുമത്തുകയോ, ജയിലിൽ അടയ്ക്കുകയോ ചെയ്യണം” എന്നായിരുന്നു ഡോക്ടർ കുറിച്ചത്.

വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കും മുൻപ് മറ്റൊരു രീതി പരീക്ഷിക്കൂ, ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നാണ് കൊണ്ട് സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതിനെതിരെ ഡോ സിറിയക് എക്‌സിലൂടെയാണ് വിമർശനവുമായി വന്നത് . ആരോ​ഗ്യ – ശാസ്ത്ര വിഷയങ്ങളിൽ സാമന്ത നിരക്ഷരയാണ് എന്നു പറഞ്ഞ സിറിയക് താരത്തെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടു. സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോ​ഗ്യത്തിന് ഹാനികരമാണെന്നും കുറിച്ചിരുന്നു.

അതേസമയം സാമന്ത ഡോക്ടർക്ക് മറുപടിയുമായി രംഗത്തെത്തി . കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദേശപ്രകാരം തനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതെല്ലാം ചിലവേറിയതായിരുന്നെന്നും സാമന്ത പറയുന്നു. ‘എന്നെപ്പോലെയൊരാൾക്ക് ഇത് താങ്ങാനാകും, പക്ഷേ ഇതൊരു സാധാരണക്കാരനായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്ന തോന്നൽ എന്നെ അലട്ടാറുണ്ട്.’ അങ്ങനെയാണ് ഇതുപോലൊരു രീതി താൻ നിർദേശിച്ചതെന്നും അവർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *