Your Image Description Your Image Description

മ്യൂണിക്ക്: യൂറോ കപ്പിൽ ഇന്ന് വമ്പൻ പോരാട്ടം. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത സ്പെയിനും ജർമനിയും നേർക്കുനേർ. പ്രീക്വാർട്ടറിൽ ജോർജിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് സ്പെയിനിന്‍റെ മുന്നേറ്റം. ഡെന്മാർക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ജർമനി ക്വാർട്ടർ ഫൈനൽ ഉറപ്പിത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.

എന്നാൽ കരുത്തരായ സ്പെയിന് മുന്നിൽ ആതിഥേയർക്ക് കാര്യങ്ങൾ എളപ്പമാകില്ല. നിക്കോ വില്യംസും അൽവാരോ മൊറോട്ടോയും ലമീൻ യമാൽ അടങ്ങുന്ന സ്പാനിഷ് നിര എന്തിനും പോന്നവർ. ടോണി ക്രൂസ് മെനയുന്ന തന്ത്രങ്ങളിലും കൈ ഹാവേർട്സ് നയിക്കുന്ന മുന്നേറ്റങ്ങളിലുമാണ് ജർമൻ പ്രതീക്ഷ. ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടന്നത് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും നേര്‍ന്നുനേര്‍ വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ പോരാട്ടത്തിന്. ഖത്തറിൽ ലോകകപ്പ് കീരീടം കൈ അകലെ നഷ്ടമായതിന്‍റെ ക്ഷീണം തീർക്കാൻ ഫ്രാൻസിന് യൂറോകപ്പ് അനിവാര്യമാണ്. പക്ഷേ ടൂർണമെന്‍റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ മുൻ ചാംപ്യന്മാർക്കായില്ല. ഇതുവരെ മികച്ചൊരു ഗോൾ പോലും നേടിയില്ല. എതിർ ടീമിന്‍റെ സെല്‍ഫ് ഗോളുകളാണ് ഫ്രാൻസിനെ തുണച്ചത്. മൂക്കിന് പരിക്കറ്റേ എംബപ്പെയടക്കമുള്ള പ്രധാന താരങ്ങൾ നിറംമങ്ങി.
പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പോർച്ചുഗലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ലൊവേനിയയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് റോണോയും സംഘവും കടന്നുകൂടിയത്. റോണോയ്ക്കൊപ്പം ബ്രൂണോ ഫെർണാണ്ഡസും ബെർണാഡോ സിൽവയുമടക്കമുള്ള വന്പൻ താരങ്ങൾ ഉണ്ടെങ്കിലും ഫിനിഷിംഗിൽ അന്പേ പരാജയമാകുന്നു. പെപ്പേയുടെ പ്രതിരോധ കോട്ടയാണ് ടീമിന്‍റെ മുതൽക്കൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *